എളവൂര്‍ പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ "എളവൂര്‍ തൂക്കം" എന്ന് കേട്ടിരിക്കുമല്ലോ. ദുരാചാരമെന്നുപറഞ്ഞ് അത് ഇപ്പോള്‍ അവിടെ നടക്കുന്നില്ല. കൊളുത്തില്‍ തൂങ്ങാനുള്ള അളുകള്‍ക്ക് 41 ദിവസത്തെവൃതവും ഒരു പ്രത്യേകതരം തൈലം തേച്ചുള്ള തിരുമ്മലും ഉണ്ട്. ഈ ദിവസത്തിനിടക്കുള്ള തിരുമ്മല്‍കൊണ്ട് ശരീരത്തിലെ (കൊളുത്തുന്ന സ്ഥലത്തെ) ചര്‍മ്മം മാംസത്തില്‍നിന്നും വേര്‍പ്പെട്ടു നില്‌ക്കും. ആവേര്‍പ്പെട്ടു നില്‌ക്കുന്ന ചര്‍മ്മത്തിലാണ് തൂക്കത്തിനുള്ള കൊളുത്ത് കോര്‍ക്കുന്നത്.
വിവിധ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 1987ല്‍ തൂക്കം നിരോധിച്ചിരുന്നു. 2004 മുതല്‍ തൂക്കം ചടങ്ങ് വീണ്ടും നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ക്ഷേത്രം അധികൃതര്‍. ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ തൂക്കം നടത്തുന്നതിനെതിരെ മുന്നോട്ടുവന്നിരുന്നു.
എളവൂര്‍ തൂക്കം : വീഡിയോ
No comments:
Post a Comment