Tuesday, February 9, 2010

പ്രണയിക്കാന്‍ മറന്ന സ്വപ്നങ്ങള്‍




എന്റെ രക്തസുഹ്രുത്തുക്കള്‍..
ചിലര്‍ ഇണയോട് ചേര്‍ന്നവര്‍..
ചിലര്‍ ഇണയെത്തേടി അലയുന്നവര്‍..
അവരുടെ മുന്‍പില്‍ എന്നെ എന്തു വിശേഷിപ്പിക്കണം ?
ഇണയെ ഇഷട്പ്പെടുന്നവന്‍ എന്ന് വിളിക്കാനാണെനിക്കിഷ്ടം..

ഒരു ഇണയില്ല്ലാത്തവന്‍ തുണയില്ലാത്തവനാണോ?
ആണോ?
അല്ലയോ ?
തുണയില്ല്ലാത്തവനു എകാന്തത തുണയാകുമോ?

പ്രതീക്ഷകളോട് വിരക്തി തോന്നിയതെന്നെന്ന് ഓര്‍മയില്ല.. എന്തിനെന്നും..

നഷ്ടസ്വപ്നങ്ങള്‍ക്കു വിലമതിക്കാനാവില്ല..
ഇഷ്ടസ്വപ്നങ്ങളേ.. നിങ്ങള്‍ക്ക് വിലയേ ഇല്ല..

എന്റെ യാത്രയില്‍ നീ ഒരു ഓര്‍മ മാത്രം,
ദുരൂഹത ഉള്ള ഒരു ഓര്‍മ്മ.
വിരഹം എന്നെ ശല്യപ്പെടുത്തുമോ?
എല്ല ഓര്‍മ്മകളും മറക്കാനുള്ളതണ്.
അതിനെ വെല്ലുബോളാണല്ലോ,
ഓര്‍മ മറവിയെ ജയിക്കുന്നത്.
ഓര്‍മയും മറവിയും.. ആരു ജയിക്കും ?

ഇതൊക്കെതന്നെയാകുമൊ പ്രണയവും ? അറിയാനാകുന്നില്ല..

പറയുന്തോറും എഴുതുവാനും,
എഴുതുന്തോറും പറയുവാനും,
ആഗ്രഹമുണ്ട്.

ഈ വീര്യം എന്റെ മനസ്സിനെ എഴുന്നെല്‍പ്പിക്കുന്നപോലെ
ഈ വീര്യം എന്നോട് ഉറങ്ങൂവാനും കല്‍പ്പിക്കും.

4 comments:

  1. ഉറക്കം വരാത്ത ഈ രാത്രി , നെറ്റിലൂടെ അലഞ്ഞു നടന്നപ്പോള്‍, I happened upon your blog. മലയാളം അത്ര വശമില്ലാത്ത എന്‍റെ മകന്റെ പ്രായക്കാരന്‍ എന്നുതോന്നുന്ന ഒരാള്‍ മലയാളത്തില്‍ എഴുതിയ ബ്ലോഗ്‌ കണ്ടപ്പോള്‍ ഒരു കൌതുകം. രണ്ഞു എഴുതിയ 'പ്രണയിക്കാന്‍ മറന്ന സ്വപ്‌നങ്ങള്‍' മനസ്സിനെ തോട്ടതായി തോന്നി. പ്രണയത്തിനും, സ്വപ്നങ്ങള്‍ക്കും പ്രായം ഒരു പരിധി അല്ലാത്തതുകൊണ്ടാവും.
    മനസ്സിന്റെ വാതിലുകള്‍ ഒരിക്കലും അടക്കരുത്. അത് തുറന്നു കിടന്നോട്ടെ. മനസ്സ് തൊട്ടു ഉണര്‍ത്താന്‍ , എന്നും കൂടെ ഉണ്ടാവാന്‍ ഒരു കുളിര്കാട്റ്റ് എപ്പോഴാവും ആ വഴി വരുക എന്ന് ആരുകണ്ടു?
    കൈപ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അതില്‍നിന്നും പഠിക്കുക, വേദന തന്നവരോട് ക്ഷമിക്കാന്‍ പഠിക്കുക. അല്ലെങ്കില്‍ അവര്‍ വേദന തന്നുകൊണ്ടേ ഇരിക്കും. നമ്മുടെ ചുറ്റും ഇണയുള്ള, തുണ ഇല്ലാത്തവരെ നാം കാണുന്നില്ലേ, അപ്പൂര്‍വമായി തിരിച്ചും... There is no hard and fast rule to life. Keep on writing.. വായിക്കാന്‍ ഇഷ്ടമുള്ള എന്നെപോലെ ഉള്ളവര്‍ വായിക്കാന്‍ ഉണ്ടാവും. എന്തായിരുന്നു ദുരൂഹത എന്ന് ചോദിക്കണം എന്ന് തോന്നി. But a stranger has no right to ask that. വേദന മനുഷ്യരെ നന്നായി എഴുതാന്‍ പ്രേരിപ്പിക്കും. അതറിയ്യോ? Like a happily married young friend of mine lamented, 'ഇപ്പൊ എനിക്കൊരു വിഷമവുമില്ല, അതുകൊണ്ട് കവിത എഴുതാന്‍ പറ്റുന്നില്ല ' എന്ന്. :) We humans can never be completely satisfied? Look at life with a bit of humor in your heart. That makes it a lot easier.
    Take care.. Looking forward to more of your words.
    Life isn't about waiting for the storm to pass....It's about learning to dance in the rain.

    ReplyDelete
  2. Dear ആന്‍, വളരെ നന്ദി, ഇത്ര നീണ്ട ഒരു Comment നു,

    “ Like a happily married young friend of mine lamented, 'ഇപ്പൊ എനിക്കൊരു വിഷമവുമില്ല, അതുകൊണ്ട് കവിത എഴുതാന്‍ പറ്റുന്നില്ല ' എന്ന്. :)“

    ഇപ്പോ ഞാനും ഈ അവസ്‌ഥയിലാണു :) ( ഇതൊരു കവിത ആണെന്നൊന്നും ഞാന്‍ പറയില്ല കെട്ടോ :)...)

    ഇതു തന്നെ ഒരു 10 കൊല്ലം മുന്‍പുള്ള ഡയറിക്കുറുപ്പാണു. അന്നത്തെ സന്തോഷങ്ങളും ദുഖങ്ങളും record ചെയ്യതു കിട്ടിയിരുന്നെങ്കില്‍ എന്നു അഗ്രഹിക്കാറുണ്ട് .... :(

    Thanks again for the last words..

    ReplyDelete
  3. Prompt ആയി മറുപടി തന്നിരുന്നു , അല്ലെ ? ഞാന്‍ അറിഞ്ഞില്ല . :) ഉറക്കം വരാത്ത വേറൊരു രാത്രി വേണ്ടിവന്നു ഇവിടെ എത്തിപ്പെടാന്‍.

    എന്തായാലും Renju ഇന്ന് സന്തോഷവാനാണെന്ന് അറിഞ്ഞതില്‍ സന്തോഷം. കവിതയോ കവിതപോലൊരു ഗദ്യമോ അവിടെ നില്‍ക്കട്ടെ. ജീവിതം തന്നെ പ്രധാനം.
    Hope you find poetry in life.

    Wish you and your partner the very best in life. And if you have children, the good wishes, extended to them too. Have a caring, happy life.

    Yes, its good if you could record your memories.
    And now you can. If not the nuances, the rest of it, you can.

    നല്ല നല്ല ഓര്‍മ്മകള്‍ ഉണ്ടാവട്ടെ , your life is in your hands. Create good memories for your future. :)
    Take care..

    ReplyDelete